ഹരിപ്പാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരിപ്പാട്ട് സി.പി.ഐ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.ഐ ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം എഴിക്കകത്ത് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ടൗൺ ഹാൾ ജംഗ്ഷൻ വഴി കച്ചേരി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. അസി.സെക്രട്ടറി പി.ബി.സുഗതൻ, യു. ദിലീപ്, ഡി. അനിഷ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഒ.എ ഗഫൂർ, ഗോപി ആലപ്പാട്, വടക്കടം സുകുമാരൻ, വിനോദ് .വി, ജോമോൻ കുളഞ്ഞിക്കൊമ്പിൽ, രഘുനാഥ പിള്ള, ഭാസ്കരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.