ph

കായംകുളം: ഹർത്താൽ കായംകുളത്ത് ഭാഗികവും സമാധാനപരവുമായിരുന്നു. നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

കെ.എസ്.ആർ.ടി.സി ബസുകളും ടാക്സികളും ഓട്ടോ റിക്ഷകളും സർവീസ് നടത്തി.സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു. പരീക്ഷകൾ മുടക്കം കൂടാതെ നടന്നു.

സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങി. എന്നാൽ കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ഹർത്താൽ അനുകൂലികൾ കടകൾ അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. ഇ.കെ നവാസ്, ഷാജി ഇസ്മയിൽ, ഷാജഹാൻ കൊപ്പാറ, ഖാൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഉച്ചതിരിഞ്ഞ് ഇവരെ വിട്ടയച്ചു.

മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ ജാഥയും സമ്മേളനവും നടന്നു. എം.എസ്.എം കോളേജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ജാഥ പാർക്ക് മൈതാനിയിൽ സമാപിച്ചു. .എസ്.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.