അമ്പലപ്പുഴ: നിർദ്ധനകുടുംബത്തിന് കിപ്പാടമൊരുക്കാൻ അദ്ധ്യാപക സംഘടന. രണ്ട് കിഡ്നിയും തകരാറിലായി ജീവിതം വഴിമുട്ടിയ ജോൺസണ് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് വീടുവച്ചു നൽകിയത്.
നീർക്കുന്നത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ജോൺസണ് തകഴി വിരിപ്പാലയിലുള്ള വേണാട്ടുശ്ശേരി കുടുംബം സൗജന്യമായി കൈമാറിയ സ്ഥലത്താണ് കെ.പി.എസ്.ടി.എ. റവന്യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീടു നിർമ്മിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു തറക്കല്ലിട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്, നിർവ്വാഹക സമിതിയംഗം ബി.ബിജു, റവന്യു ജില്ല പ്രസിഡന്റ് ജോൺ ബോസ്കോ, സെക്രട്ടറി കെ.എൻ.അശോക് കുമാർ, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ബിന്ദു ബൈജു, ഡി സി സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.