അമ്പലപ്പുഴ.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയായ ബൈത്തുറഹ് മ ( കാരുണ്യ ഭവനം) യുടെ ഭാഗമായി പുന്നപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനവും പുതുതായി നിർമ്മിക്കുന്ന രണ്ട് വീടുകളുടെ ശിലാസ്ഥാപനവും നാളെ നടക്കും. ഉച്ചയ്ക്ക് 2.30 ന് കുറവൻതോട് മസ്ജിദിന് സമീപം നിർമാണ കമ്മിറ്റി ചെയർമാൻ നാസർ.ബി. താജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി.എം.സലിം മുഖ്യ പ്രഭാഷണം നടത്തും ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ജനറൽ സെക്രട്ടറി എച്ച്.ബഷീർകുട്ടി, കെ.എ.റ്റി.എഫ്.മുൻ സംസ്ഥാന പ്രസിഡന്റ്. സൈഫുദ്ദീൻകുഞ്ഞ്, ബൈത്തുറഹ്‌മ ചെയർമാൻ കമാൽ.എം.മാക്കിയിൽ തുടങ്ങിയവർ സംസാരിക്കും. നൗഷാദ് സുൽത്താന സ്വാഗതവും വൈസ്.ചെയർമാൻ പി.എം.അബു നന്ദിയും പറയും.