വളളികുന്നം: പൗരത്വഭേതഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഭരണിക്കാവ് വള്ളികുന്നം മേഖലകളിൽ പൂർണമായിരുന്നു. ബസ്, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഇരു പ്രദേശകളിലേയും വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു. കറ്റാനത്ത് ഉച്ചവരെ ഓടിയ ഓട്ടോ റിക്ഷകൾ ഹർത്താലനുകൂലികൾ എത്തി തടഞ്ഞു. തുറന്നിരുന്ന ധനകാര്യ സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.. സമരാനുകൂലികൾ സംഘടിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വള്ളികുന്നം, കുറത്തികാട് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തി.