tv-r

അരൂർ:എരമല്ലൂർ: കോലത്തുശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ മാത്താനം അശോകൻ തന്ത്രി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.ഡോ. പള്ളിക്കൽ മണികണ്ഠനാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി മുകുന്ദൻ യജ്ഞ ഹോതാവും എഴംകുളം ശശികുമാർ , തങ്കരാങ്ക് കടയ്ക്കാവൂർ , കല്ലമ്പലംകുഞ്ഞികൃഷ്ണൻ, ബിനു മോൻ അഞ്ചൽ എന്നിവർ യജ്ഞ പൗരാണികരുമാണ് .22 ന് സമാപിക്കും .