ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബരദീക്ഷ നൽകൽ യൂണിയൻ ആസ്ഥാനത്ത് നടന്നു. ഉദ്ഘാടനവും പീതാംബര ദീക്ഷ നൽകലും മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ അദ്ധ്യക്ഷനായി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.ശ്രീധരൻ, ടി.മുരളി, ഡി.ഷിബു, കെ.സുധീർ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഡി.സജി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.സോമൻ നന്ദിയും പറഞ്ഞു.