ചാരുംമൂട്: ഹർത്താൽ ദിനത്തിൽ മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.പി.റോഡിലും കൊല്ലം-തേനി ദേശീയപാതയിലും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും ഓടി.എന്നാൽ സ്വകാര്യ ബസുകൾ ഓടിയല്ല. സർക്കാർ ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചു.
രാവിലെ ചാരുംമൂട് ജംഗ്ഷനിൽ ആറോളം ഹർത്താലനുകൂലികൾ പ്രകടനം നടത്തി, ഇവരെ തിയ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മേഖലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ സ്വർണ്ണ വ്യാപാര ശാല തുറന്ന് പ്രവർത്തിച്ചു. ഹർത്താലിനോട് ഏകോപന സമിതി സഹകരിക്കില്ല എന്ന തീരുമാനത്തെ തുടർന്നായിരുന്നു ജനറൽ സെക്രട്ടറിയും ജീവനക്കാരുമെത്തി കട തുറന്ന് പ്രവർത്തിച്ചത്. ഹർത്താലനുകൂലികളുടെ പ്രകടനം കടയ്ക്ക് മുന്നിൽ വച്ചാണ് പോലീസ് തടഞ്ഞ ശേഷം ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ചാരുംമൂട്: ജംഗ്ഷനിലുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ സ്വർണ്ണ വ്യാപാരശാല തുറന്നിരുന്നു. ജംഗ്ഷനിൽ ഹർത്താലനുകൂലികൾ സംഘടിച്ചിരുന്നതിനാൽ വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ചെങ്ങന്നൂർ തഹസീൽദാർ എസ്.മോഹനൻ പിള്ളയും സ്ഥലത്ത് എത്തിയിരുന്നു.