ആലപ്പുഴ: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിലേക്ക് നാളെ മാർച്ചും ധർണയും നടത്താൻ ജില്ലാ ചെത്ത് തൊഴിലാളി യുണിയൻ കോ-ഓർഡിനേഷൻ കമ്മറ്റി(എ.ഐ.ടി.യു.സി) തീരുമാനിച്ചു.ക്ഷേമനിധി ആസ്തി പണയപ്പെടുത്തി 550 കോടി രൂപ സർക്കാരിന് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, കുടുംബ പെൻഷൻ നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, മസ്റ്ററിംഗിൽ നിന്നും ചെത്ത് തൊഴിലാളികളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും . സമരത്തിൽ പങ്കെടുക്കേണ്ട തൊഴിലാളികൾ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് സമീപം എത്തിച്ചേരണമെന്ന് ജില്ലാ കൺവീനർ ഡി.പി.മധു അറിയിച്ചു.