ചാരുംമൂട്: കഴിഞ്ഞ മൂന്ന് മാസക്കാലമായി താമരക്കുളം ചത്തിയറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവത്തിൽ രോഗികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. താമരക്കുളത്തിന്റെ അതിർത്തിപ്രദേശമായ കണ്ണനാകുഴിയിൽ നിന്ന് പോലും ദിവസവും നിരവധി രോഗികൾ ഇവിടെ വന്ന് നിരാശരായി മടങ്ങുന്നു.