മാവേലിക്കര: ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ മെയിൻ ബ്രാഞ്ച് ഉപരോധിച്ചു. മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പട്ടികജാതിക്കാരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, പട്ടികജാതി വിദ്യാഭ്യാസ വായ്പയുടെ ജപ്തി നടപടി അവസാനിപ്പിക്കുക, വിദ്യാഭ്യാസ തൊഴിൽ വായ്പകൾ ഉപാധിരഹിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.