മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ 55 ഏക്കർ പാടശേഖരത്തിൽ നെൽകൃഷിക്ക് വിത്തെറിഞ്ഞു. 15 വർഷമായി തരിശുകിടന്ന ചെറുകുന്നം ആക്കപ്പള്ളി പാടശേഖരത്തിലെ 35 ഏക്കറിലും ഇതിനോട് ചേർന്നു കിടക്കുന്ന തഴക്കര പാടശേഖരത്തിലെ 20 ഏക്കറിലുമാണ് വിതച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ വിത്തെറിയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈലജ ശശിധരൻ, ഗ്രാമപഞ്ചായത്തംഗം ദീപ്തി ശ്രീജിത്ത്, കൃഷി ഓഫീസർ എബി ബാബു, കൃഷി അസിസ്റ്റന്റ് ഷിഹാബ്, പാടശേഖര സമിതി ഭാരവാഹികളായ എസ്.ആർ ശ്രീജിത്ത്, സി.ശശിധരൻ, ആർ.ഉണ്ണികൃഷ്ണനുണ്ണിത്താൻ, മുരളിധരൻ പിള്ള എന്നിവർ പങ്കെടുത്തു.