മാവേലിക്കര :തിരുവനന്തപുരം സ്വദേശിയെ കോടതിക്ക് സമീപം പടീത്തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തിരുവനന്തപുരം വെള്ളായണി പൂങ്കുളം ആലുനിന്നവിള പുത്തൻവീട്ടിൽ പരേതനായ കേശവൻ നാടാരുടെ മകൻ മുരളീധരനെ (50) ആണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്. ജോലി സംബന്ധമായി വർഷങ്ങളായി മാവേലിക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ് മുരളീധരൻ. തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവർ പൊലീസിൽ മൊഴി നൽകി. സംസ്കാരം ഇന്ന് വൈകിട്ട് 7ന്. ഭാര്യ: ശോഭിക. മകൾ: പുണ്യ.