കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെയും കുട്ടനാട് സൗത്ത്‌യൂണിയന്റെയുംസംയുക്താഭിമുഖ്യത്തിൽ 25ന് ആരംഭിക്കുന്ന ശിവഗിരിതീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് നാളെ പീതാംബരദീക്ഷ നൽകും. ഉച്ചയ്ക്ക് 2.30ന് കുട്ടനാട് യൂണിയൻ പ്രാർത്ഥനാ മന്ദിരഹാളിൽ നടക്കും. നടക്കുന്ന ചടങ്ങ് കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി.ബിനേഷ്‌ ഉദ്ഘാടനം ചെയ്യും.സൗത്ത് യൂണിയൻ ചെയർമാൻ ജെസദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കുട്ടനാട്യൂണിയൻ വൈസ്‌ചെയർമാൻ എം ഡി ഓമനക്കുട്ടൻ സ്വാഗതം പറയും . യൂണിയൻ കൺവീനർ സന്തോഷ്ശാന്തി പദയാത്രാവിശദീകരണവും സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദംമുഖ്യ പ്രഭാഷണവും നടത്തും. സൗത്ത് യൂണിയൻ വൈസ് ചെയർമാൻ എൻമോഹൻദാസ് തീർത്ഥാടന സന്ദേശം നൽകും. സ്വാമി അസ്പർശാനന്ദ പീതാംബരദീക്ഷ നൽകും .സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്‌, കുട്ടനാട് യൂണിയൻ കമ്മിറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്‌, വി.പി. സുജീന്ദ്രബാബു, ഫിനാനൻസ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.അജേഷ്‌കുമാർ,പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.എസ്. പ്രദീപ്കുമാർ,കൺവീനർ കെ.കെ. പൊന്നപ്പൻ, സ്വീകരണ കമ്മിറ്റി ചെയർമാൻ പി.ബി.ദിലീപ് തുടങ്ങിയവർസംസാരിക്കും.

പദയാത്ര കോ ഓഡിനേറ്റർ എം.പി.പ്രമോദ് നന്ദി പറയും.