ആലപ്പുഴ: പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ആറ് തൊഴിലാളികൾ ഉൾക്കൊള്ളുന്ന വള്ളം ഇടിച്ചു തകർത്ത ദുബായിൽ നിന്നുള്ള കപ്പൽ കണ്ടു പിടിച്ച് വള്ളത്തിനും തൊഴിലാളികൾക്കും ഉണ്ടായ നഷ്ടം ഈടാക്കണമെന്ന് കേരളാ ഫിഷറീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ദിനകരൻ ആവശ്യപ്പെട്ടു. കപ്പൽച്ചാൽ വിട്ട് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന വളളത്തെ തകർത്ത കപ്പലിന്റെയും, ജീവനക്കാരുടെയും പേരിൽ നിയമനടപടി സ്വീകരിക്കണമെന്ന് ദിനകരൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.