മാവേലിക്കര : ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം പതിനേഴാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു.പി.കെ.രജികുമാർ അദ്ധ്യക്ഷനായി. പള്ളിക്കൽ ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി. എൻ.മധുസൂദനൻ പിള്ള, ആർ.രാജേഷ് എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് സൈന്യശിക്ഷണം, കലിംഗരാജവധം മുതൽ ഇരാവന്റെ വധം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മല ഭക്തി മഹാഭാരതത്തിൽ എന്ന വിഷയത്തിൽ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ പാലക്കാട് പല്ലശ്ശന ബാലകൃഷ്ണൻ നായരും കുഞ്ഞികൃഷ്ണൻ നായരും സംഘവും അവതരിപ്പിക്കുന്ന കണ്യാർകളി നടക്കും.