മാരാരിക്കുളം: മണ്ണഞ്ചേരി സ്‌കൂളിന്റെ പ്രവർത്തനം തടയാനെത്തിയ ഹർത്താൽ അനുകൂലികൾ മാദ്ധ്യമ പ്രവർത്തകനെ തടഞ്ഞു.ആലപ്പി വിഷൻ കാമറാമാൻ എം.അജേഷ് കുമാറിനെയാണ് തടഞ്ഞത്.അജേഷിന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.. കാമറ ബാഗും കൈക്കലാക്കി.പൊലീസ് സ്ഥലത്തെത്തിയാണ് താക്കോലും ബാഗും തിരികെ നൽകിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഹർത്താൽ അനുകൂലികൾ പ്രിൻസിപ്പാളിന്റെ ഓഫീസ് ഉപരോധിച്ചു.പൊലീസ് ഇവരെ അറസ്​റ്റ് ചെയ്ത് നീക്കി.5 പേർക്കെതിരെ കേസെടുത്തു.
സ്‌കൂൾ അധികൃതരും സമര അാനുകൂലികളുമായുണ്ടായ വാക്കുതർക്കം കാമറയിൽ പകർത്തിയതോടെയാണ് സമരക്കാർ മാദ്ധ്യമ പ്രവർത്തകനു നേരെ തിരിഞ്ഞത്.