ചാരുംമൂട്: കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്നു വന്ന ഓണാട്ടുകര കാർഷികോത്സവം സമാപിച്ചു.കാർഷിക പ്രദർശനത്തിനും വിപണനത്തിനും പ്രാധാന്യം നൽകി നൂറോളം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്.
ഇന്നലെ ഹർത്താലായിരുന്നിട്ടും കാർഷികോത്സവ വേദിയിൽ വലിയ ജനത്തിരക്കായിരുന്നു.
സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ചുനക്കര ജനാർദ്ദനൻ നായർ, ഓമനാ വിജയൻ, വി.ഗീത, കെ.സുമ, മാജിദ സാദിഖ്, ജി.വേണു, ജി.പ്രസന്നൻ പിള്ള, എം.എസ്.സലാമത്ത്, മധു ചുനക്കര, കെ.സണ്ണിക്കുട്ടി, പ്രഭ.വി. മറ്റപ്പള്ളി, ചാരുംമൂട് സാദത്ത്, നൂറനാട് ജയകുമാർ, ആർ.പത്മാധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷിയും മാദ്ധ്യമങ്ങളും എന്ന വിഷയത്തിലെ സംവാദം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. എം.കെ.വിമലൻ അധ്യക്ഷത വഹിച്ചു. തോമസ് എം.മാത്തുണ്ണി, അഭിലാഷ്, ആർ.ശിവപ്രസാദ്, ആർ.അജയകുമാർ, വിശ്രുതനാചാരി എന്നിവർ പ്രസംഗിച്ചു. കാർഷികമേളയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.