ആലപ്പുഴ: ബി.ജെ.പി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് നിരക്കാത്തതും രാജ്യത്തെ മതനിരപേക്ഷ അടിത്തറ തകർക്കുന്നതുമാണെന്ന് സംതുക്ത തൊഴിലാളിയൂണിയൻ പ്രമേയത്തിലൂടെ ആരോപിച്ചു. ഈ നിയമം പിൻവലിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുന്നതിന് പകരം കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് തൊഴിലാളി സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു. തൊഴിലാളി സംഘടനകളുടെ ഐക്യം യാഥാർത്ഥ്യമായ ഘട്ടത്തിൽ ഇനി വേണ്ടത് താഴെത്തട്ടുവരെയുള്ള തൊഴിലാളികളുടെ ഐക്യമാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.
ആർ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, എം.ജെ.കണ്ണൻ, സോണിയ ജോർജ്, കെ.ചന്ദ്രപിള്ള,ആർ.നാസർ, സജി ചെറിയാൻ, പി.പി.ചിത്തരഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.