കായംകുളം ∙ പത്തിയൂർ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകയ്ക്ക് പരിക്കേറ്റു. മലമേൽഭാഗം കളീക്കൽ തെക്കതിൽ അശോകന്റെ മകൾ അശ്വതിക്കാണ് (31) പരിക്കേറ്റത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ് ബൂത്തിൽ ഉണ്ടായിരുന്ന പത്തിയൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ കൊരമ്പല്ലിൽ ബാബുവുമായി എൽ.ഡി.എഫ് പ്രവർത്തകർ തർക്കത്തിൽ ഏർപ്പെട്ടു. പ്രവർത്തകരിൽ ഒരാൾ കസേര തകർക്കുന്നതിനിടയിലാണ് ഇവിടെ ഉണ്ടായിരുന്ന അശ്വതിക്ക് പരിക്കേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.