ആലപ്പുഴ:ജില്ലയിൽ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും രണ്ടു സീറ്റുകളിൽ വീതം ജയിച്ചു.

അരൂക്കു​റ്റി ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂൾ വാർഡിലേക്ക് സി.പി.എമ്മിലെ ഒ.കെ.ബഷീർ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുർത്ഥ്യാകരി വാർഡിൽ കോൺഗ്രസിലെ മോഹൻദാസും പത്തിയൂർ ഗ്രാമപഞ്ചായത്തിലെ കരുവറ്റുംകുഴി വാർഡിൽ സി.പി.എമ്മിലെ കെ.ബി.പ്രശാന്തും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് കുമ്പിളിശ്ശേരി വാർഡിൽ കോൺഗ്രസിലെ സുധ രാജീവനും ജയിച്ചു.

അരൂക്കുറ്റി: വോട്ടുനില:ഒ കെ ബഷീർ(സി.പി.എം-) 363,എൻ.എം.ബഷീർ (കോൺഗ്രസ്)- 329,ഷാജഹാൻ(എസ്. ഡി..പി ഐ)-149,ഇ.കെ.വിനോദ്(ബി.ജെ.പി) -36.

പുളിങ്കുന്ന് ചതുർത്ഥ്യാകരി:മോഹൻദാസ് (കോൺഗ്രസ്) -366, സജിത(ബി.ജെ.പി) -234,അനിൽ(എൻ.സി.പി)- 124.

പത്തിയൂർ:കരുവ​റ്റുംകുഴി വാർഡ്: കെ.ബി.പ്രശാന്ത് (സി.പി.എം) - 884,ബിജി സുനിൽ(കോൺഗ്രസ് )-351,കൃഷ്ണൻകുട്ടി(ബി.ജെ.പി)-22.

ദേവികുളങ്ങര :കുമ്പിളിശ്ശേരി വാർഡ്-സുധ രാജീവൻ (കോൺഗ്രസ്) -481,ഇന്ദിരാഭായി (സി.പി.ഐ)- 402,സുമി.കെ ജയൻ(ബി.ജെ.പി)-133.