ആലപ്പുഴ: സി.പി.എെയുടെ സമുന്നതനായ നേതാവും രാജ്യസഭ അംഗവുമായിരുന്ന എസ്.കുമാരന്റെ അനുസ്മരണം 24 ന് രാവിലെ 7.30 ന് ആര്യാട് സാംസ്കാരിക നിലയത്തിന് സമീപം നടക്കും. ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. പി.യു.അബ്ദുൾ കലാം അദ്ധ്യക്ഷത വഹിക്കും. സി.പി.എെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തും. എ.എെ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ വിദ്യാഭ്യാസ ധനസഹായ വിതരണവും മന്ത്രി പി.തിലോത്തമൻ ചികിത്സ സഹായ വിതരണവും നിർവഹിക്കും.