ആലപ്പുഴ: ആൾ കേരള ജില്ലാ സഹകരണ റിട്ടയറീസ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് കേരള ബാങ്കിന്റെ ജില്ലാ ഹെഡ്ക്വാർട്ടേസിനു മുമ്പിൽ നടത്തിയ ധർണ സി.പി.എെ ജില്ലാ അസി. സെക്രട്ടറി അഡ്വ.ജി.കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. എെ.എൻ.ടി.യു.സി കേന്ദ്ര നിർവാഹ സമിതി അംഗം എ.കെ.രാജൻ,കോശി രാജപ്പൻ,കെ.ശശീന്ദ്രൻ,കെ.ബി.പ്രദീപ്,എം.വി.സുനിൽകുമാർ,വി.ജയകുമാർ,ജി.ശിവപ്രസാദ്,ശാന്തികുമാർ,ഡോ.ജയശ്രീ എന്നിവർ സംസാരിച്ചു.