ആലപ്പുഴ:മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.പ്രസാദ്, എൽസബത്ത് അസീസി, കുമ്പളം രാജപ്പൻ, ടി.കെ.ചക്രപാണി, ഡി. പ്രസാദ്, കെ.രാജീവൻ, മിനി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.