കായംകുളം: രാമപുരം സ്‌കൂളിലെ 1993 - 1994 ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പൂർവവിദ്യാർത്ഥി കുടുംബ അദ്ധ്യാപക സംഗമം 'സ്‌മൃതി വസന്തം 93-94' ശ്രദ്ധേയമായി.
ഡോ. വിജയ മോഹൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ ബാന്റ് സംഘത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി 75000 രൂപ പ്രിൻസിപ്പലിന് കൈമാറി. ദീപ നീരജ് അദ്ധ്യക്ഷയായി.തുടർന്ന് പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു.