ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി മേഖലാ കമ്മി​റ്റി രൂപീകരണയോഗം നടന്നു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. തുടർന്ന് ചർച്ചയും തിരഞ്ഞെടുപ്പും നടന്നു. ഡയറക്ടർ ബോർഡ്‌ അംഗം ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിലർ പി.എൻ.അനിൽകുമാർ, അഡ്വ.യു.ചന്ദ്രബാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.