കായംകുളം: കണ്ടല്ലൂർ ഭഗത്സിംഗ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ സൂര്യഗ്രഹണത്തോനുബന്ധിച്ച് 24, 25 തീയതികളിൽ യു.പി, എച്ച് എസ് , ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി ജ്യോതിശാസ്ത്ര നാടക ക്യാമ്പ് നടത്തുന്നു.

പുല്ലുകളങ്ങര എൽ.പി. സ്കൂളിൽ രാവിലെ 10 മുതൽ 5 മണി വരെയുളള ക്യാമ്പിൽ 50 കുട്ടികൾക്കാണ് പ്രവേശനം. ജ്യോതിശാസ്ത്ര പ്രതിഭകളായ കോപ്പർനിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയവരുടെ ജീവിതത്തെ അവലംബിച്ചുളള ഏകാഭിനയങ്ങളും ലഘു നാടകങ്ങളും കളരിയിലൂടെ രൂപപ്പെടുത്തും.

തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ ഗവേഷകനായ എം.പ്രദീപനും സംഘവുമാണ് ക്യാമ്പ് നയിക്കുന്നത്. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ​: 9495200750, 9526263460.