ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല കേരളോത്സവം നാളെ മുതൽ 22 വരെ പട്ടണക്കാട് ബ്ലോക്കിനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ നടക്കും.

വിളംബരഘോഷയാത്രയോടെ നാളെ വൈകിട്ട് 3 ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡി​റ്റോറിയത്തിൽ മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. വിളംബര ഘോഷയാത്ര പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഫ്ളാഗ് ഓഫ് ചെയ്യും. യുവജനക്ഷേമ ബോർഡ് ജില്ല കോഓർഡിനേ​റ്റർ ടി.ടി.ജിസ്‌മോൻ കേരളോത്സവ സന്ദേശം നൽകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡി​റ്റോറിയം, എസ്.സി.യു.വി.ജി.എച്ച്.എസ്.എസ്. പട്ടണക്കാട് എന്നിവിടങ്ങളിലാണ് സ്​റ്റേജ് ഇനങ്ങൾ.