മാവേലിക്കര- എസ്.എൻ.ഡി..പി യോഗം മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു നയിക്കുന്ന 13ാമത് ശിവഗിരി തീർത്ഥാടന പദയാത്ര 28, 29, 30 തീയതികളിൽ നടക്കും. യൂണിയനിലെ താമരക്കുളം 2836ാം നമ്പർ വേടരപ്ലാവ് ശാഖായോഗത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കുന്നത്തൂർ, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, ശിവഗിരി എന്നീ യൂണിയൻ അതിർത്തികളിലൂടെ സഞ്ചരിച്ച് 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. തുടർന്ന് സമൂഹപ്രാർതഥന, പാദകാണിക്ക സമർപ്പണം, ഗുരുപൂജ, മംഗളാരതി എന്നിവയോടെ സമാപിക്കും.

പദയാത്രയുമായി ബന്ധപ്പെട്ടുള്ള പീതാംബരദീക്ഷ നൽകൽ നാളെ രാവിലെ 9ന് യൂണിയൻ ഓഫീസ് ഗുരുക്ഷേത്രത്തിൽ നടക്കും.. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പീതാംബരദീക്ഷ നൽകും. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖാ സെക്രട്ടറിമാർ മുഖേന യൂണിയൻ ഓഫീസിൽ പേര് രജിസ്​റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു (9446321134), യൂണിയൻ ഓഫീസ് (0479 2302268, 2344011) പദയാത്ര ചീഫ് കോർഡിനേ​റ്റർ ഡോ.പി.ബി സതീഷ് ബാബു (9446117170), കോർഡിനേ​റ്റർമാരായ എൻ.ശിവദാസൻ (9447470229), ഷിബുകൊട്ടയ്ക്കാട്ടുശ്ശേരി (7012702688), മുരളി ഗുരുവായൂർ (9495120844) എന്നിവരുമായി ബന്ധപ്പെടണം.