ആലപ്പുഴ:കേരള സർവ്വകലാശാലയുടെ കീഴിലുള്ള ആലപ്പുഴയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (യു.ഐ എം) ഉത്തരക്കടലാസുകൾ ചവറ്റുകൊട്ടയിൽ നിന്ന് കണ്ടെത്തിയതിലും വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സർവ്വകലാശാല ഇൻഫർമേഷൻ ഓഫിസ് ഉപരോധിച്ചു.സമരക്കാരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ.എ.പുതിയിടം, ജില്ലാ ഭാരവാഹികളായ സരുൺ റോയ്, വിശാഖ് പത്തിയൂർ, അനന്തനാരായണൻ, ഷാഹുൽ പുതിയപറമ്പിൽ, ഷെഫീഖ്, അൻസിൽ ജലീൽ, ഉബൈസ്, വിശാഖ് വിജയൻ എന്നിവരാണ് അറസ്റ്റിലായത്.