oda

വള്ളികുന്നം: ഓട നിർമ്മാണം അശാസ്ത്രീയമെന്ന് ആരോപിച്ച് ഓടയോട് ചേർന്നുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ യു.ഡി.എഫ് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞു. വളളികുന്നം കാമ്പിശേരി - ചങ്ങൻ കളങ്ങര റോഡിൽ പുത്തൂരേത്ത് ജംഗ്ഷനിൽ നിർമ്മിച്ച ഓടയോട് ചേർന്നുള്ള റോഡിന്റെ അറ്റകുറ്റപ്പണിയാണ് തടഞ്ഞത്.
പുത്തൂരേത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പൊതുമരാമരാമത്ത് വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപയുടെ പദ്ധതിയിൽ 10 ലക്ഷം രൂപയുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. അശാസ്ത്രീയമായ ഓട നിർമ്മാണം പ്രദേശ വാസികൾക്ക് യാത്ര ചെയ്യുന്നതിനും വീടുകളിൽ പ്രവേശിക്കുന്നതിനും കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീ. രാജീവ് കുമാർ കെ.ആർ സുമ എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ പൊതുമരാമത്ത് കറ്റാനം എ.ഇ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഡിസംമ്പർ 30നകം പരിഹാരം കാണാമെന്നുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. സുഹൈർ വളളികുന്നം, അബ്ദുൾ റസാക്ക്, രാമചന്ദ്രൻ പിള്ള, നിസാർ ചെമ്പകശ്ശേരി, ഷംസുദ്ദീൻ കുന്നുതറ, സുകു, അബി തുടങ്ങിയവരും പങ്കെടുത്തു