ചാരുംമൂട്‌: താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിലെ കുട്ടികളുടെ പഠന മികവിന് മന്ത്രിയും പൂർവ്വ വിദ്യാർത്ഥിയുമായ ജി.സുധാകരൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം നാളെ രാവിലെ 11.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഗീത അദ്ധ്യക്ഷത വഹിക്കും.

ഓണാട്ടുകര കാർഷിക വിപണി പ്രസിഡന്റ് ജി.മധുസൂദനൻ നായർ

സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.കായംകുളം എ.ഇ.ഒ എം.ഹുസൈൻ പ്രതിഭകളെ അനുമോദിക്കും.