മാവേലിക്കര: ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ടു ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം നവജ്യോതി മോംസ് സംഘടിപ്പിച്ച കേക്ക് മേള സമാപിച്ചു. സമാപന സമ്മേളനം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോർജ് അദ്ധ്യക്ഷനായി. ജനാധിപത്യവും സ്ത്രീ പങ്കാളിത്തവും എന്ന വിഷയത്തിൽ ഗ്രീൻ കേരള ഡയറക്ടർ മുജീബ് റഹ്മാൻ പ്രഭാഷണം നടത്തി. പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.ടി.ടി.തോമസ് ആല, ഭദ്രാസന പി.ആർ.ഒ വർഗീസ് പോത്തൻ, മർത്തമറിയം സമാജം ഭദ്രാസന ജനറൽ സെക്രട്ടറി മേരി വർഗീസ് കൊമ്പശേരിൽ, നവജ്യോതി മോംസ് ഡയറക്ടർ അനി വർഗീസ്, അനിമേറ്റർ ജോയ്സ് തോമസ്, ട്രഷറർ റീറ്റ മനു തുടങ്ങിയവർ സംസാരിച്ചു.