എടത്വ : തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.30 ന് തലവടി വില്ലേജ് ഓഫീസിന് സമീപമുള്ള ഐശ്വര്യ കോപ്ലസിൽ നടക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സമിതി പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.
നീലകണ്ഠരര് ആനന്ദ് നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് സ്വാഗതവും ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള നന്ദിയും പറയും.
അജിത്ത് കുമാർ പിഷാരത്ത്,തോമസ് മാലിയിൽ,ജോജി വയലപ്പള്ളി, സണ്ണി അനുപമ,ജോമോൻ ചക്കാലയിൽ, അരുൺപുന്നശ്ശേരിൽ, രമേശ് കുമാർ പി.ഡി, കെ.കെ.രാജു എന്നിവർ നേതൃത്വം നല്കും.