a

മാവേലിക്കര:മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരി​കോത്സവത്തോട് അനുബന്ധിച്ച് ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ആരംഭിക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുരാവസ്തു പ്രദർശനം, പുഷ്പഫല പ്രദർശനം, പുസ്തക പ്രദർശനം, വസ്ത്രമേള, ഫുഡ് കോർണർ, ചരിത്ര ഗുഹ, അത്ഭുത പാവ, എന്റർടെയ്ൻമെന്റ് പാർക്ക്, ശിലാ മ്യൂസിയം എന്നിവയാണ് പ്രധാന ആകർഷണം. ഇന്ന് വൈകിട്ട് 5ന് എക്‌സിബിഷൻ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ജനുവരി 10 വരെയാണ് പ്രദർശനം.

മാവേലിക്കര- ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരീകോത്സവം പതിനെട്ടാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം പല്ലന കുമാരനാശാൻ സ്മാരകം ചെയർമാനും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ നിർവഹിച്ചു. എം.കെ.കെ.ഗീതൻ അദ്ധ്യക്ഷനായി. ജി.മുരളീധരൻ പിള്ള, എൻ.രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ഇന്നലെ കണ്ണമംഗലം വടക്ക് കരക്കാർ ഘോഷയാത്രയായി എത്തി ദ്രവ്യ സമർപ്പണം നടത്തി.cleardot

ചെട്ടികുളങ്ങരയിൽ ഇന്ന്

രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് സാത്യകിയുദ്ധം മുതൽ ഭീഷ്മ കർണ സംവാദം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5ന് നടക്കുന്ന എക്‌സിബിഷൻ ഉദ്ഘാടനവും 5.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സദസിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. മഹാഭാരതവും നമ്മുടെ കാവ്യ പാരമ്പര്യവും എന്ന വിഷയത്തിൽ എസ്.പി.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ പന്തളം പാക്കനാർ കലാ സമിതി അവതരിപ്പിക്കുന്ന മുടിയാട്ടം, പാക്കനാർ തുള്ളൽ, പരുന്താട്ടം, നാടൻപാട്ട് എന്നിവ നടക്കുംcleardot.