ചേർത്തല:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പോക്‌സോ നിയമ പ്രകാരം ബീഹാർ സ്വദേശിയെ പൊലീസ് അറസ്​റ്റ് ചെയ്തു. ബീഹാർ ഈസ്​റ്റ് ചമ്പര സ്വദേശി മുന്ന സാഹിനി (32)നെയാണ് പട്ടണക്കാട് പൊലീസ് പിടികൂടിയത്.പ്രദേശത്തെ താറാവ് ഫാമിൽ ജോലിക്കെത്തിയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.അഡീഷണൽ എസ്.ഐമാരായ റോബിൻസൺ, സണ്ണി, സി.പി.ഒമാരായ സുനിൽരാജ്,കലേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.