കുട്ട​നാട്: പുളി​ങ്കുന്ന് പഞ്ചാ​യത്ത് 16ാം വാർഡ്ചതുർത്ഥ്യാ​ക​രി​യിൽ നടന്ന ഉപ​തി​ര​ഞ്ഞെ​ടു​പ്പിൽ കോൺഗ്രസ്അംഗം മോഹൻദാസ് വിജ​യിച്ചു. ബി ജെ പിയുടെ സിറ്റിംഗ്‌ സീറ്റ്‌ യു ഡി എഫ് പിടി​ച്ചെ​ടു​ക്കുക​യാ​യി​രു​ന്നു. ബി. ജെ.പിസ്ഥാനാർത്ഥി സജിതജയ​കു​മാ​റിനെ 132 വോട്ടിനാണ് മോഹൻദാ​സ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്സ്ഥാനാർത്ഥി അനിൽതോ​മ​സ് മൂന്നാംസ്ഥാന​ത്തേക്ക് പിന്ത​ള്ള​പ്പെട്ടു.മോഹൻദാസ് 366വോട്ടു നേടി​യ​പ്പോൾ സജിത234ഉം അനിൽതോ​മസ് 124 വോട്ടും നേടി. ബി ജെ പി പ്രതി​നി​ധി​യാ​യി​രുന്ന കെ.ജയ​കു​മാ​റിന്റെ നിര്യാ​ണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്..ഇതോടെ പുളി​ങ്കുന്ന് പഞ്ചാ​യ​ത്തിലെ കക്ഷി​നില കോൺഗ്രസ്- 6, കേരള കോൺ. ജേക്കബ്-1, കേര​ള​കോൺഗ്രസ് മാണിവിഭാഗം- 1,ജെഎസ്എസ് -1,സി.പി.എം -2, സി.പി.ഐ- 1, സി.പി.എം റിബൽ- 1, ബി.ഡി.ജെ.എസ് -2,ബി.ജെ.പി -1

.