അരുർ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ചു സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു.ചന്തിരൂർ ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി നന്ദനയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നന്ദനയെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ അരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ചന്തിരൂർ പഴയറോഡ് വഴി വന്ന് ദേശീയ പാതയിൽ കയറി റോംഗ് സൈഡിലൂടെ അരൂർ ഭാഗത്തേയ്ക്ക് അമിത വേഗതയിൽ പോയ ചെറുപുഷ്പം ബസാണ് കുട്ടിയെ ഇടിച്ച് വീഴ്ത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.