ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിയകുളങ്ങര 504 ാം നമ്പർ ശാഖാ യോഗം പണി കഴിപ്പിച്ച ശ്രീനാരായണ വിശ്വധർമ്മക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രത്തിന്റെയും ഗോപുരം, കാണിക്കവഞ്ചി, കൊടിമരം എന്നിവയുടെയും സമർപ്പണം നാളെ മുതൽ 22 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വിഗ്രഹഘോഷയാത്ര ബിനീഷ് പി.പരിയാരത്തിന്റെ നേതൃത്വത്തിൽ നടക്കും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സന്ദേശം നൽകും.
21 ന് രാവിലെ 10.20നും 11.30 നും മദ്ധ്യേ ബിജു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ താഴികക്കുട പ്രതിഷ്ഠ . തുടർന്ന് നടക്കുന്ന സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്യും.വിഗ്രഹം സമർപ്പിച്ച ഉദയൻ,മഞ്ജു ഉദയൻ,അനിത കുശലകുമാർ,സ്ഥപതി അശോകൻ,വിഗ്രഹ ശില്പി ബെന്നി ആർ.പണിക്കർ,ക്ഷേത്രം രൂപകൽപ്പന ചെയ്ത കെ.എസ്.ലാലിമോൻ,ശിൽപ്പി പി.വി.സതീശൻ,ഗോപുര ശിൽപ്പി ചേർത്തല ഷാജി എന്നിവരെ ആദരിക്കും. വൈകിട്ട് 7.30 ന് സ്വാമി ശിവബോധാനന്ദയുടെ പ്രഭാഷണം. 8.30 ന് തിരുവാതിര ,8.45ന് ദൈവദശകം ദൃശ്യാവിഷ്‌കാരവും
22 ന് രാവിലെ 10.20ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. 11.30 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ വിശ്വധർമ്മക്ഷേത്ര സമർപ്പണം നിർവഹിക്കും.മന്ത്റി പി തിലോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് കെ.എസ്.കുശലകുമാർ അദ്ധ്യക്ഷനാകും. കാണിക്കവഞ്ചി സമർപ്പണം യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമനും ഗോപുര സമർപ്പണം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശനും കൊടിമര സമർപ്പണം യോഗം കൗൺസിലർ പി.എസ്.എൻ.ബാബുവും നിർവഹിക്കും.യാേഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.പ്രാർത്ഥനാ മന്ദിരശിലാസ്ഥാപനം അരുൾദാസ് കാട്ടിപ്പറമ്പിൽ നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.എസ്.കുശലകുമാർ,സെക്രട്ടറി പി.കെ.പൊന്നപ്പൻ,ജയശ്രീദേവ്,കെ.ആർ.അനിൽകുമാർ, എൻ.വി.ഗോപാലകൃഷ്ണൻ,ബിന്ദുലേഖ പ്രദീപ് എന്നിവർ പങ്കെടുത്തു.