ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഓഫീസ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി 11ന് യൂത്ത്മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ദി എക്സ്‌ട്രീം ഡാൻസ് ചലഞ്ച്-2020 സംഘടിപ്പിക്കും.വൈകിട്ട് 5മുതലാണ് മത്സരങ്ങൾ .സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരങ്ങളിൽ പ്രൊഫഷണൽ ഡാൻസ് ടീമുകൾ മത്സരിക്കും.ഒന്നാം സ്ഥാനം നേടുന്നവർക്ക് 10001 രൂപയും രണ്ടാം സ്ഥാനത്തിന് 7501 രൂപയും കാഷ് അവാർഡ് നൽകുമെന്ന് പ്രസിഡന്റ് എസ്.രാജേഷ്,സെക്രട്ടറി അജിത്ത് മുഹമ്മ എന്നിവർ അറിയിച്ചു.രജിസ്ട്രേഷൻ ഫീസില്ല.ഫോൺ:9995552112,9447225385.