കൊല്ലം: മാവേലിക്കര കണ്ടിയൂർ പാലത്തുംപാട്ട് വീട്ടിൽ പരേതനായ ഡോ. ആർ. ത്രിവിക്രമകുറുപ്പിന്റെ ഭാര്യ കടപ്പാക്കട പത്രപ്രവർത്തക നഗർ നന്ദനം വീട്ടിൽ എം. രാജമയിഅമ്മ (93) നിര്യാതയായി. 'ജീവിത സായാഹ്നത്തിൽ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ അഡ്വ. എം.ആർ. നന്ദകുമാർ, പരേതനായ എം.ആർ. രാജഗോപാൽ, എം.ആർ. ഗിരിജാ സുരേഷ് (റിട്ട. കെൽ, കുണ്ടറ), എം.ആർ. ഹരികുമാർ, എം.ആർ. ജയപ്രകാശ് (യുറേക്ക ഫോർബ്സ്). മരുമക്കൾ: ഡോ. ജയശ്രീ (റിട്ട. പ്രൊഫസർ), പി.എസ്. സുരേഷ് (റെസിഡന്റ് എഡിറ്റർ, ജനയുഗം, കൊല്ലം), ഹേമ ഹരികുമാർ, ഷീജ.