ചേർത്തല:മുനിസിപ്പൽ ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റിയിലേക്കുള്ള ഒഴിവ് നികർത്തുന്നതിന് നടന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച എൽ.ഡി.എഫ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ്. ചെയർമാനൊഴികെ എല്ലാ കൗൺസിലർമാരും ഏതെങ്കിലും സ്​റ്റാൻഡിംഗ് കമ്മി​റ്റിയിൽ അംഗമാകണമെന്നിരിക്കെ,വി.ടി ജോസഫ് ചെയർമാനായ ഒഴിവിൽ സ്​റ്റാൻഡിംഗ് കമ്മിയിൽ അംഗമല്ലാത്ത പി. ഉണ്ണികൃഷ്ണനെ ഉൾപ്പെടുത്തേണ്ടത് ആവശ്യമായ സാഹചര്യത്തിൽ ബഹിഷ്‌കരണ നാടകവുമായി എൽ.ഡി.എഫ് രംഗത്തെത്തിയത് ജനങ്ങളെ തെ​റ്റിദ്ധരിപ്പിക്കാനാണെന്ന് യു.ഡി.എഫ് ചെയർമാൻ വി.ടി ജോസഫ്, മുൻ ചെയർമാൻ ഐസക് മാടവന, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.ഡി.ശങ്കർ എന്നിവർ പറഞ്ഞു.