ആലപ്പുഴ: പുറംബണ്ട് പൊട്ടി കൈനകരി കനകാശേരി പാടശേഖരം മുങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ബണ്ട് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ 200 ചെറുതും വലുതുമായ വള്ളങ്ങൾ നിരത്തി പ്രതീകാത്മക ബണ്ട് നിർമ്മിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ 5ന് ഉച്ചക്കാണ് കനകാശേരി പാടം മട വീണത്. വിത കഴിഞ്ഞ് 17 ദിവസം പ്രായമായ 800 ഏക്കറിലെ നെൽചെടികളാണ് വെള്ളത്തിലായത്. ഇതിനോടു ചേർന്ന് കിടക്കുന്ന വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളും മടവീഴ്ചയിൽ മുങ്ങി. കർഷകർക്ക് നഷ്ടപരിഹാരം നൽകിയതുമില്ല.

കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ മൂന്ന് തവണ കനകാശേരി പാടശേഖരം മടവീണ് നശിച്ചിരുന്നു. .