അമ്പലപ്പുഴ: ശ്രീ സത്യസായി സേവാഓർഗനൈസേഷൻ പ്രളയബാധിതർക്കായി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ദേശീയ പ്രസിഡന്റ് നിമിഷ പാണ്ഡ്യ നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് പ്രൊഫ: ഇ.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
നാഷണൽ കോഓർഡിനേറ്റർ കോതേശ്വർ റാവു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ.ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, ഗ്രാമപഞ്ചായത്തംഗം മായാ സുരേഷ്, സി.രാധാകൃഷ്ണൻ ,സതീഷ്.ജി.നായർ, രാജൻ.പി, പ്രേം സായി ഹരിദാസ്, രാമചന്ദ്രൻ പിള്ള, വി.എസ്.സാബു, എന്നിവർ പ്രസംഗിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിടയിലാണ് 14 വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.