ഹരിപ്പാട് : കാർത്തികപ്പള്ളി ആയുർവേദ ആശുപത്രിയിലെ മരുന്ന് കടത്തി കൊണ്ടുപോയ കേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ വെളിച്ചത്തു കൊണ്ടുവരണമെന്ന് ബി. ജെ. പി പഞ്ചായത്ത്‌ കമ്മി​റ്റി ആവശ്യപ്പെട്ടു. മരുന്നിൽ തട്ടിപ്പു നടത്തി പകരം വെള്ളം നിറച്ച് വച്ചിട്ടുള്ള കുപ്പികളിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മാത്രം വിരലടയാളമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മരുന്ന് കടത്തി കൊണ്ടുപോയ കേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി അതിന് കൂട്ട് നിന്നിട്ടുള്ളവരെ ഉടൻ പിടികൂടണമെന്നും വരും ദിവസങ്ങളിൽ വൻ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും ആരംഭിക്കുമെന്നും യോഗം അറിയിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ പി. ഉല്ലാസ്,ജെ ദിലീപ്,പഞ്ചായത്ത് കൺവീനർ ശശീന്ദ്രൻ,ജോയിന്റ് കൺവീനർ സി. വേണു എന്നിവർ സംസാരിച്ചു.