കായംകുളം: പുതുപ്പള്ളി ഇടമരത്തുശേരിൽ ശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 23 മുതൽ 29 വരെ നടക്കും. മാങ്കുളം കൃഷ്ണാജിയാണ് യജ്ഞാചാര്യൻ. 22ന് രാവിലെ 6ന് അഖണ്ഡനാമജപയജ്ഞം. ദിവസവും ഭാഗവത പാരായണം, പ്രഭാഷണം, പ്രസാദമൂട്ട്, ഗണപതിഹോമം, ഭജന എന്നിവയുണ്ടാകും. 23ന് പുലർച്ചെ 5.10ന് ദീപപ്രതിഷ്ഠ. ക്ഷേത്ര തന്ത്രി എസ്. ഈശ്വരൻ നമ്പൂതിരി, മേൽശാന്തി ശ്രീജിത്ത് തിരുമേനി എന്നിവർ കാർമ്മികത്വം വഹിക്കും.
25ന് രാവിലെ 10ന് ഉണ്ണിയൂട്ട്. 26ന് രാവിലെ 9ന് നവഗ്രഹപൂജ. 27ന് 11ന് രുഗ്മിണീസ്വയംവര പാരായണം, ലക്ഷ്മീനാരായണ പൂജ, വൈകിട്ട് 5 മുതൽ സർവ്വൈശ്വര്യപൂജ, 7.15ന് പുതുപ്പള്ളി ഡി.എച്ച്.എസ് മ്യൂസികിന്റെ ഭക്തിഗാനസുധ. 28ന് 11ന് സന്താനഗോപാല പൂജ. 29ന് 11ന് ശുകപൂജ, 2.30ന് ഭാഗവത സമർപ്പണം, വൈകിട്ട് 3 മുതൽ അവഭൃഥ സ്‌നാന ഘോഷയാത്ര, 5.30ന് ആദരിക്കൽ ചടങ്ങ്.