കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് പനയന്നാർ കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 20 മുതൽ 27 വരെ നടക്കും. 20ന് രാവിലെ 6 മുതൽ അഖണ്ഡനാമം, ഉച്ചയ്ക്ക് 3 മണി മുതൽ വിഗ്രഹഘോഷയാത്ര കുറക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകിട്ട് 5.30ന് ഭദ്രദീപ പ്രതിഷ്ഠ. 21ന് രാവിലെ 6ന് സഹസ്രനാമാർച്ചന സമാരംഭവും ഭാഗവതപാരായണം, പ്രഭാഷണവും ഉച്ചയ്ക്ക് അന്നദാനവും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. വൈകിട്ട് 7ന് കുത്തിയോട്ടപാട്ടും ചുവടും. 22ന് വൈകിട്ട് 8ന് ചാക്യാർകൂത്ത്. 23ന് വൈകിട്ട് 6ന് വിദ്യാഗോപാലാർച്ചന, 7ന് ഓട്ടം തുള്ളൽ. 24ന് വൈകിട്ട് 7ന് സംഗീതാർച്ചന. 25ന് വൈകിട്ട് 4.30ന് രുഗ്മിണീസ്വയംവരം 6ന് സർവ്വൈശ്വര്യപൂജ രാത്രി 7ന് തിരുവാതിര. 26ന് വൈകിട്ട് 7ന് സംഗീതസദസ്സ്. 27ന് രാവിലെ 10ന് അവഭൃതസ്‌നാനഘോഷയാത്ര ഉച്ചയ്ക്ക് 12.30ന് ഭാഗവതസംഗ്രഹം, മംഗളം, ദീപാരാധന, ആചാര്യദക്ഷിണ തുടർന്ന് സമൂഹസദ്യ വൈകിട്ട് 7.30ന് വഞ്ചിപ്പാട്ട്.