ആലപ്പുഴ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന വാർഷിക ക്യാമ്പ് ജില്ലയിലെ 82 സ്കൂളുകളിൽ 21മുതൽ 27 വരെ നടക്കുമെന്ന് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.വസന്തരാജൻ വാർത്താമ്മേളനത്തിൽ അറിയിച്ചു.ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പിന് "ഗാന്ധിസ്മൃതി@150" എന്ന പേരാണ് നൽകിയിട്ടുള്ളത്.ജില്ലാതല ഉദ്ഘാടനം ലജനത്ത് മുഹമ്മദീയ എച്ച്.എസ്.എസ് ക്യാമ്പ് നടക്കുന്ന കാവുങ്കൽ എൽ.പി സ്കൂളിൽ ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിക്കും. ഹരിതചട്ടം പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഹഫിസ്, ജി.ഹരീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.