ആലപ്പുഴ : കരാർ പിൻവാതിൽ നിയമനം അവസാനിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വില്പന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റിൽ പ്രകടനം നടത്തി. തുടർന്ന് ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി.
സെറ്റോ ജില്ലാ ചെയർമാൻ ടി.ഡി.രാജൻ, കെ.പി.എസ്.ടി. എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പ്രദീപ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ, സെക്രട്ടറി എൻ.എസ്.സന്തോഷ്, സെറ്റോ ജില്ലാ കൺവീനർ പി.എ.ജോൺ ബോസ്‌കോ, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ്, വി.എസ്.ഷാജി, കെ.എൻ.അശോക് കുമാർ, ടി.ജെ.എഡ്വേർഡ് , ഡോ. രാംദാസ്, കെ.ചന്ദ്രകുമാർ, പി.എസ്.സുനിൽ, ആർ.ശ്രീജിത്ത്, കെ.ജി മധു, കെ.ടി.സാരഥി എന്നിവർ സംസാരിച്ചു.