ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെയും എറണാകുളം അഹല്യ കണ്ണാശുപത്രിയുടെയും സംയക്താഭിമുഖ്യത്തിൽ 22ന് യൂണിയൻ ഹാളിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തും. രാവിലെ 9 ന് മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷത വഹിക്കും.കെ.റോബിൻസൺ പദ്ധതി വിശദീകരിക്കും.വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ സ്വാഗതവും ഗിരീഷ്കുമാർ നന്ദിയും പറയും.ഫോൺ:0478 2822607,2812607.